കെ പി എം. എസ്സിനെതിരായ സര്‍ക്കാര്‍ നീക്കം അനുവദിക്കില്ല: പുന്നല ശ്രീകുമാര്‍
ആലുവ (12.6.2010,: കെ പി എം. എസ്സിനെ പിളര്ത്താനും തകര്‍ക്കാനുമുള്ള ആസൂത്രിതമായ സര്‍ക്കാരിന്റെ നീക്കം അചഞ്ചലമായ സംഘശക്തിയുടെ അടിത്തറയില്‍ നിന്ന് കൊണ്ട് പരാജയപ്പെടുത്തുമെന്നു കെ പി എം. എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ പി എം എസ്സിന്റെ പഞ്ചമി സ്വയം സഹായ സംഘത്തിന്റെ സംസ്ഥാന നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസരിക്കുക്കയായിരുന്നു അദ്ദേഹം. കെ പി എം എസ്സില്‍ ഒരു പ്രതി സന്ധിയും ഇല്ലെന്നും കുലം കുത്തികളെ സംഘടനയില്‍ നിന്നും പടിയടച്ചു പിണ്ഡം വെച്ച് എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള പ്രൊജക്റ്റ് കള്ക്കുള്ള അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പഞ്ചമി സ്വയം സഹായ സംഘത്തിന്റെ ഒന്നാം ഘട്ട പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പഞ്ചമിയുടെ മേഖല തല സംഗമങ്ങള്‍ ജൂലൈ മാസത്തില്‍ കൂടും. 56 യൂണിയനില്‍ നിന്നായി പഞ്ചമിയുടെ കണ്‍വീനര്‍ , ജോയിന്‍ കണ്‍വീനര്‍ അടക്കം സഭയുടെ പ്രധാന ഭാരവാഹികള്‍ ഉള്‍പെടെ 2346 പേര്‍ സംഗമത്തില്‍ പങ്കെടുത്തു.
കെ പി എം എസ് സംസ്ഥാന പ്രസിഡന്റ് പി കെ രാജന്‍ അധ്യക്ഷത വഹിച്ചു. ഖജാന്‍ജി ആര്‍ പ്രസന്നന്‍, കെ കെ പുരുഷോത്തമന്‍, എം കെ വിജയന്‍, ബൈജു കലാശാല, എ സനീഷ് കുമാര്‍, കെ എസ് ലീല ഭായ് ടീച്ചര്‍ , ശാന്ത ഗോപാലന്‍ , ഇ ജെ തങ്കപ്പന്‍, കെ എ സിബി, എ സുരേന്ദ്രന്‍, കെ എം മോഹനന്‍, സുരേഷ് ഇടംപാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു...
No comments:
Post a Comment